• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജിഎസ്ടിയില്‍ നിന്ന് സാനിറ്ററി നാപ്കിന്‍ ഒഴിവാക്കും;കൗണ്‍സില്‍ യോഗം പുരോഗമിക്കുന്നു

By Web Desk    July 21, 2018   
sanitary napkin

ഡല്‍ഹി:ജിഎസ്ടിയില്‍ നിന്ന് സാനിറ്ററി നാപ്കിന്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം ഇന്ന്.ദില്ലിയില്‍ പുരാഗമിക്കുന്ന ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളും നികുതി കുറയ്ക്കുന്ന കാര്യത്തിലും തിരുമാനമെടുക്കും.എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന നിര്‍ദ്ദേശം യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സാനിറ്റിറി നാപ്കിന്‍, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി കൗണ്‍
സിലിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. നികുതി റിട്ടേണ്‍ സമര്‍പ്പിക്കള്‍ ലളിതമാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പുതിയ അപേക്ഷാ ഫോമില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി,വാട്ടര്‍ കൂളര്‍, ബാംബു ഫ്‌ളോറിങ്ങ് എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേയ്ക്ക് കൊണ്ട് വരും.നിലവില്‍ 328 ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചിട്ടുണ്ട്


 

Tags: gst napkin
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News