• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായ് ഉപവാസ സമരം നടത്തി വന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു

By Web Desk    October 11, 2018   
ganga river

ഹരിദ്വാര്‍: ഗംഗാ നദി  ശുചീകരിക്കണമെന്ന ആവശ്യവുമായി നാലു മാസങ്ങളായി  ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ജി.ഡി. അഗര്‍വാള്‍ (87) അന്തരിച്ചു. 'ക്ലീന്‍ ഗംഗ' എന്ന ആവശ്യമുന്നയിച്ച് ജൂണ്‍ 22 മുതലാണ് അദ്ദേഹം ഉപവാസം സമരം ആരംഭിച്ചത്.  ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഉപവാസ കാലയളവില്‍ തേന്‍ ചേര്‍ത്തുള്ള വെള്ളം കുടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്.

ഗംഗാ നദിയിലെ ഖനന - ജല വൈദ്യുത പദ്ധതികള്‍ നിരോധിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാന്‍പുര്‍ ഐഐടിയിലെ പ്രഫസറായിരുന്നു നേരത്തെ ജി.ഡി.അഗര്‍വാള്‍. ഗംഗാ നദിക്കുവേണ്ടി ഇതിനുമുമ്പും നിരവധി സമരങ്ങള്‍ ചെയ്തിട്ടിണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ബലം പ്രോയഗിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News