• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിന് ഇടപെടുമെന്ന് സുഷ്മാ സ്വരാജ്

By Web Desk    December 27, 2016   

ഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഫാദർ ടോമിന്റെ വീഡിയോ കണ്ടു. അദ്ദേഹം ഒരു ഇന്ത്യൻ പൗരനാണ്, ഓരോ ഇന്ത്യക്കാരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും സുഷ്മ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് നാലിന് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരത്തിൽ നിന്നാണ് ഫാദർ ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. തന്നെ രക്ഷിക്കാൻ നടപടിയെടുക്കമണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫാദർ ടോമിന്റെ പുതിയ  വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതിനു പിന്നലെയാണ് മന്ത്രിയുടെ പ്രതികരണം.

ഇന്ത്യക്കാരനായതു കൊണ്ടാണ് തന്റെ മോചനത്തിനായി ആരും ശ്രമിക്കാത്തതെന്നായിരുന്നു ഫാദർ ടോം ഉഴുന്നാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. യൂറോപ്യൻ പുരോഹിതനായിരുന്നുവെങ്കിൽ നേരത്തേ സഹായം ലഭിക്കുമായിരുന്നു. തന്റെ മോചനത്തിനായി ഇടപെടണമെന്ന് കേന്ദ്ര സർക്കാരിനോടും ക്രൈസ്തവ സഭയോടും രാഷ്ട്രപതി, മാർപാപ്പ, എന്നിവരോടും  ഫാദർ അഭ്യർത്ഥിക്കുന്നുണ്ട്. ആരോഗ്യം വളരെ മോശമാണെന്നും വൈദ്യ സഹായം കൂടിയേ തീരു എന്നും മാനുഷിക പരിഗണന കണക്കിലെടുത്ത് തന്നെ രക്ഷിക്കണമെന്നും ഫാദർ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News