• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോക്‌സഭയില്‍ രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

By Web Desk    February 7, 2017   
Modi

ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം നേടിതന്നത് ഒരു കുടുംബമല്ല, കോണ്‍ഗ്രസ് ഇത് അംഗീകരിക്കണം. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി രൂപം കൊണ്ടിട്ടുപോലുമില്ലെന്നും മോഡി പറഞ്ഞു. താന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ തന്‍റെ ജീവിതം രാജ്യത്തിന് വേണ്ടിയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.

പാർട്ടിയെ കുടുംബസ്വത്താക്കിയതാണ് കോൺഗ്രസിന്റെ ജനാധിപത്യത്തിനുള്ള സംഭാവനയെന്ന് വിമർശിച്ച അദ്ദേഹം മോദിക്കെതിരായ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയും പരിഹസിച്ചു. ഡല്‍ഹിയില്‍ തിങ്കളാഴ്ച്ച ഉണ്ടായ ഭൂകമ്പത്തെ മുൻനിർത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. 

രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് തന്‍റേതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്തൊക്കെ എതിര്‍പ്പുകളുണ്ടായാലും കള്ളപ്പണത്തിനെതിരായ ഈ പോരാട്ടം തുടരും. തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടല്ല തന്‍റെ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നതെന്നും മോദി പറഞ്ഞു. അഴിമതിയിലൂടെയാണ് ചിലർ രാജ്യത്തെ സേവിക്കുന്നതെന്നും മോദി ആരോപിച്ചു. വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുന്നതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

കൃത്യമായി ആസൂത്രണം ചെയ്താണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. സർക്കാറിന് എത്ര പണം പോയെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോൾ ചോദ്യം. എത്ര പണം തിരികെ കൊണ്ടുവന്നുവെന്നാണ് എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത്- മോദി പറഞ്ഞു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News