• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൂത്തുക്കുടി വെടിവെയ്പ്പിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കണം- മദ്രാസ്‌ഹൈക്കോടതി 

By Web Desk    June 1, 2018   

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിവച്ചത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ജൂണ്‍ 6നകം മറുപടി നല്‍കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

മെയ് 22നാണ് 13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി വെടിവയ്പ് നടന്നത്. 102 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ ശക്തമാകുകയും വിമര്‍ശനങ്ങളുയരുകയും ചെയ്തതോടെ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

പോലീസ് വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ സംസ്ഥാനപോലീസ് മേധാവിക്ക് നോട്ടീസയച്ചിരുന്നു. ക്രൈബ്രാഞ്ച്-ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News