• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'പരീക്ഷയ്ക്കായി ഗൗരവത്തോടെ പഠിക്കണം' വീരമൃത്യു വരിക്കും മുമ്പ് മക്കളോടായി സൈനികന്റെ അവസാന വാക്കുകള്‍

By Web Desk    February 5, 2018   

'പരീക്ഷയ്ക്കായി ഗൗരവത്തോടെ പഠിക്കണം'-ഹവീല്‍ദാര്‍ റോഷന്‍ ലാല്‍ തന്റെ മകനോട് പറഞ്ഞ അവസാന വാക്കുകളാണിത്. പാക് ഷെല്ലാക്രമണത്തില്‍ ഞായറാഴ്ച രാത്രി വീരമൃത്യു വരിച്ച നാല് സൈനികരില്‍ ഒരാളാണ് ഹവീല്‍ദാര്‍ റോഷന്‍ ലാല്‍. മരിക്കുന്ന അന്നേ ദിവസം രാവിലെ മകനോട് റോഷന്‍ ലാല്‍ സംസാരിക്കുകയുണ്ടായി.

ജമ്മുവിലെ സംബ ജില്ലയിലെ നിച്‌ല ഗ്രാമവാസിയാണ് റോഷന്‍ ലാല്‍. 1995 ലാണ് റോഷന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. 'എന്റെ പിതാവ് രാവിലെ എന്നോട് ഫോണില്‍ സംസാരിച്ചതാണ്. ഞങ്ങളോട് രണ്ട് പേരോടും ഫൈനല്‍ പരീക്ഷയ്ക്കായി നന്നായി പഠിക്കണമെന്ന് പറഞ്ഞു'-10 ക്ലാസ് വിദ്യാര്‍ഥിയായ റോഷന്റെ മകന്‍ അഭിനന്ദന്‍ പറയുന്നു.

സംബയിലെ സൈനിക സ്‌കൂളിലാണ് അഭിനന്ദന്‍ പഠിക്കുന്നത്. മകള്‍ അര്‍ത്തിക എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ആക്രമണത്തില്‍ മരിച്ച ക്യാപ്റ്റന്‍ കപില്‍ കുണ്ഡു ഈ മാസം 10 ന് 23 ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ആക്രമണത്തില്‍ വീരമൃത്യ വരിച്ചത്. രാം അവതാര്‍, ശുബം സിങ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് സൈനികര്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News