• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാചകവാതക വില വര്‍ധിപ്പിച്ചു: ഗാര്‍ഹിക സിലിണ്ടറിന് 688 രൂപ 50 പൈസയാക്കി

By Web Desk    June 1, 2018   

പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി 688 രൂപ 50 പൈസയാക്കി. പാചകവാതക സബ്‌സിഡിയുള്ളവര്‍ക്ക് 190 രൂപ 66 പൈ അക്കൗണ്ടില്‍ എത്തും. വാണിജ്യ സിലിണ്ടറിന്റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50 രൂപയാക്കി.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടില്‍ എത്തും. ഫലത്തില്‍ 497.84 രൂപയാണ് വിലയാകുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News