• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണം; ആവശ്യവുമായ് കോണ്‍ഗ്രസ്സ്

By Web Desk    July 18, 2018   
congress-balat paper

ഡല്‍ഹി: ഇനിയുളള തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായ് കോണ്‍ഗ്രസ്സ്. പ്രതിപക്ഷത്തെ 12 പാര്‍ട്ടികളുടെ നേതാക്കളും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവ്  ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതികളായവരും ബിജെപി നേതൃത്വവും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും  ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ പ്രതികളായവരെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജാര്‍ഖണ്ഡില്‍ ഇറച്ചി വില്‍പ്പനക്കാരനായ അലിമുദ്ദീന്‍ അന്‍സാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ എട്ട് പേര്‍ക്ക് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ സ്വീകരണം നല്‍കിയ സംഭവം അദ്ദേഹം ഉദ്ദാഹരണമായ് ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷയില്‍ ബിജെപി താത്പര്യം കാണിക്കുന്നത് വോട്ട് നേട്ടത്തിന് വേണ്ടി മാത്രമാണെന്നും മുന്‍നിര്‍ത്തി മാത്രമാണെന്ന് ഖാര്‍ഗെ പറഞ്ഞു. സംവരണം അട്ടിമറിക്കാനുളള ശ്രമങ്ങളും ബിജെപി നടത്തുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്ലേഷിച്ച മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അകത്തായെന്നും ഇതിനാല്‍ ചെനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ മടി കാണിക്കുകയാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരിഹസിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News