• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചീഫ് ജസ്റ്റിസ്  വിരമിക്കാന്‍ ഒരു മാസം കൂടി; വിധി പ്രഖ്യാപനം കാത്ത് കിടക്കുന്നത് അനേകം സുപ്രധാന കേസുകള്‍

By Web Desk    August 22, 2018   
deepak-misra

ന്യൂഡല്‍ഹി; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കാന്‍ ഇനി ഒരു മാസം കൂടി. ജസ്റ്റിസ് വിരമിക്കുന്നതിന് മുന്‍പ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി കേസുകളിലാണ് വിധി പ്രഖ്യാപനം ബാക്കി നില്‍ക്കുന്നത്. വിധി പ്രഖ്യാപനത്തോടൊപ്പം തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നു. ആധാറിന്റെ നിയമസാധുത, ഇസ്‌ലാമിനു പള്ളികള്‍ അത്യന്താപേക്ഷിതമാണോ തുടങ്ങിയ വിവാദ കേസുകളും ജസ്റ്റിസ് മിശ്രയുടെ വിധി പ്രതീക്ഷിച്ചിരിക്കുന്നവയില്‍ ഉള്‍പ്പെടും. ഒക്ടോബറിലാണ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത്.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് സീനിയോറിറ്റി ക്രമത്തില്‍ അടുത്ത ചീഫ് ജസ്റ്റിസാകാന്‍ യോഗ്യന്‍. കീഴ്വഴക്കമനുസരിച്ച്, സ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി പിന്‍ഗാമിയെ ജസ്റ്റിസ് മിശ്ര നിര്‍ദേശിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസാണ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലുള്ള ഒരു പ്രധാന കേസ്. സുപ്രീംകോടതി തന്നെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച, വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ആധാര്‍ നിര്‍ബന്ധമാക്കല്‍ എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം.

പാവങ്ങള്‍ക്കുള്ള സബ്‌സിഡി വിതരണത്തിലെ നിലവിലുള്ള അപാകങ്ങള്‍ പരിഹരിക്കാന്‍ ആധാര്‍ അനിവാര്യമാണെന്നാണു സര്‍ക്കാര്‍ നിലപാട്. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാണ് മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാകും. ജസ്റ്റിസ് മിശ്ര വിരമിക്കുന്നതിന് മുമ്പു തന്നെ കേസിലെ അന്തിമ വിധി ഉണ്ടാകുമെന്നാണു പ്രതീക്ഷ.
 

ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി നിയമവിധേയമാക്കൽ തുടങ്ങിയവയാണ് ചീഫ് ജസ്റ്റിസിന്‍റെ മുമ്പാകെയുള്ള മറ്റു പ്രധാന കേസുകൾ. പള്ളികൾ ഇസ്‍ലാമിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണോ എന്നതു സംബന്ധിച്ച കേസിലും ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവിക്കുമെന്നാണു കരുതുന്നത്. ഈ സുപ്രധാന കേസുകളിലെല്ലാം നിലപാട് 25 പ്രവൃത്തി ദിവസങ്ങൾക്കകം എടുക്കേണ്ടതുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News