• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്; അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസ് 

By Web Desk    September 1, 2018   

ന്യൂഡല്‍ഹി: അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസായ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഗൊഗോയുടെ പേര് നിയമമന്ത്രാലയത്തിനു ശുപാര്‍ശ ചെയ്തു. നിലവിലെ കീഴ്‌വഴക്കങ്ങള്‍ പ്രകാരം ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രാലയം ദീപക് മിശ്രയ്ക്ക് ആദ്യം കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗൊഗോയെ പിന്‍ഗാമിയായി ചീഫ് ജസ്റ്റീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദീപക് മിശ്രയ്ക്കു നേരെ അഴിമതി ആരോപണം ഉന്നയിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗൊഗോയ്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കോടതിയിലെ പ്രവര്‍ത്തങ്ങള്‍ നിര്‍ത്തിവെച്ച്‌ പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചത്. ഈ സംഭവം ഗൊഗോയുടെ സ്ഥാനക്കയറ്റത്തിനു തടസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News