• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു; വന്‍ അപകടം 

By Web Desk    September 26, 2018   
building down

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് വന്‍ അപകടം. നിരവധിപേര്‍ക്ക് പരിക്ക്.  വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലാണ്  രാവിലെ 9.25 ഓടെ വന്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.

ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമും പൊലീസ് സംഘവും സ്ഥലത്തെത്തി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന വിവരവും ലഭ്യമല്ല. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News