• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നല്ല ഭാവിക്കുള്ള ബജറ്റെന്ന് മോദി, വാചകമടി മാത്രമെന്ന് രാഹുല്‍

By Web Desk    February 1, 2017   
arun Jaitley

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് മികച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം ബജറ്റ് നിരാശാജനകമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. വാചകമടി മാത്രമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഷായരിയും കവിതകളും മാത്രമാണ് ബജറ്റില്‍ ഉണ്ടായതെന്ന് പരിഹസിച്ച രാഹുല്‍ ഗാന്ധി, കര്‍ഷകരേയും യുവാക്കളെയും ബജറ്റ് അവഗണിച്ചെന്നും കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് സുതാര്യമാക്കാനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരായ സര്‍ക്കാര്‍ നടപടിക്ക് സഹായകമായ ബജറ്റാണ് ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. കര്‍ഷകര്‍, ദളിത് വിഭാഗങ്ങള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

വലിയ മത്സ്യത്തെ ചെറിയ മത്സ്യം ഭക്ഷിച്ചതുപോലെയായി റെയില്‍ ബജറ്റും പൊതു ബജറ്റും സംയോജിപ്പിച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ബജറ്റെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പ്രത്യാശ പ്രകടിപ്പിച്ചു. മുന്‍ വര്‍ഷത്തെ പ്രഖ്യാപനങ്ങള്‍ പോലും നടപ്പിലാകാത്തപ്പോള്‍ വര്‍ഷാ വര്‍ഷം ബജറ്റ് അവതരിപ്പിക്കുന്നതെന്തിനെന്നാിരുന്നു ശിവ്‌സേന നേതാവ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. അസോച്ചം ജനറല്‍ സെക്രട്ടറി ഡി എസ് റാവത്ത് ബജറ്റ് സ്വാഗതം ചെയ്തു. വ്യവസായ- കോര്‍പ്പറേറ്റ് മേഖലകള്‍ പൊതുവില്‍ ബജറ്റ് മികച്ചതെന്ന് വിലയിരുത്തി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News