• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്;  അടുത്ത കാലത്ത്  നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളാണ് കാരണമെന്ന് സൂചന 

By Web Desk    October 30, 2018   
bjp

ന്യൂഡല്‍ഹി: ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത കാലത്ത് സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളിലും വിമര്‍ശനങ്ങളിലുമുള്ള പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീരസമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

സ്വാമിയുടെ പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടിലാണ് അമിത് ഷായെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ചില ട്വീറ്റുകള്‍ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പോസ്റ്റ് ചെയ്തിരുന്നു. ഇതും സ്വാമിയ്ക്ക് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിന് കാരണമായി. ധനവകുപ്പ് സെക്രട്ടറി ഹസ്മുഖ് ആദിയയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും നേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമായി. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ച് അരുണ്‍ ജെയ്റ്റിലായണെന്ന തരത്തിലുള്ള സ്വാമിയുടെ ട്വീറ്റുകളും പാര്‍ട്ടിക്ക് തലവേദനയായിരുന്നു.

Tags: bjp
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News