• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിന്‍ബി തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്;3000കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയടക്കം 4 പേര്‍ അറസ്റ്റില്‍

By Web Desk    June 21, 2018   
bank of maharashtra

മുംബൈ:രാജ്യത്ത് ബാങ്ക് വായ്പാ തട്ടിപ്പ് തുടര്‍കഥയാകുന്നു.പിഎന്‍ബി തട്ടിപ്പിന് പിന്നാലെ 3000കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി.തന്റെ അധികാരം ഉപയോഗിച്ച് രവീന്ദ്ര.പി.മറാത്തെ വ്യാജ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്ക് വായ്പാ തുക വകമാറ്റിയെന്നാണ് കേസ്.ഒരേ പേരില്‍ രണ്ടു തവണ വായ്പ അനുവദിച്ചതായും കണ്ടെത്തി.കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സുശീല്‍ മഹ്നോട്ട്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.കെ. ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ, കുല്‍ക്കര്‍ണിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്‌കര്‍എന്നിവരെയും പൂനെ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡി.എസ്.കെ ഗ്രൂപ്പിന് വേണ്ടി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വായ്പ അനുവദിക്കുകയും പിന്നീട് ഈ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News