• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസിൽ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

By Web Desk    April 25, 2018   

ആള്‍ദൈവം ആസാറാം ബാപ്പു (77) കുറ്റക്കാരനെന്ന കോടതി. പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തകേസിലാണ് കോടതി ഉത്തരവ്. രാജസ്ഥാനിലെ ജോധ്പുരില്‍ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന കണ്ടെത്തിയത്. ജഡ്ജി മധുസൂദന്‍ ശര്‍മയാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാല്‍സംഗം ചെയ്തെന്നാണ് ആസാറാം ബാപ്പുവിനെതിരേയുള്ള കേസ്. 2013 ഓഗസ്റ്റ് 15-ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.  പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ ആസാറാം ബാപ്പുവിനെതിരെ പേരില്‍ ചുമത്തിയിരുന്നു. ആസാറാമിനെതിരേ ഗുജറാത്തിലും ഒരു ബലാല്‍സംഗക്കേസുണ്ട്.

ആസാറാമിനു പുറമേ, ശിവ, ശില്പി, പ്രകാശ് എന്നിവരും പ്രതികളാണ്. ഇവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയട്ടുണ്ട്.

വിധിപ്രസ്താവനയുടെ ഭയമായി ഇരയുടെ വീടിനും പരിസരത്തും ജില്ലാ ഭരണകൂടം സുരക്ഷയേര്‍പ്പെടുത്തി. ഉത്തരേന്ത്യയിലെ നൂറിലേറെ ആശ്രമങ്ങളുടെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമാണ് ആസാറാം ബാപ്പു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News