• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൈനികർക്ക് പരാതികൾ അറിയിക്കാൻ വാട്ട്സ്ആപ്പ് നമ്പർ

By Web Desk    January 28, 2017   
Gen Bipin Rawat

ന്യൂഡൽഹി: സൈനികർ തങ്ങൾ തൊഴിലിടത്തിൽ നേരിടുന്ന പ്രശ്​നങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തറിയിക്കുന്നത്​ വിവാദമായതിനെ തുടർന്ന് സൈനികർക്ക് പരാതികൾ മേധാവിയെ അറിയിക്കാൻ വാട്​സ്​ ആപ്പ്​ നമ്പർ സൗകര്യം ഏർപ്പെടുത്തി. സൈനികർക്ക് ഇനിമുതൽ +91 9643300008 എന്ന വാട്സ്​ ആപ്പ്​ നമ്പർ വഴിയാണ് തങ്ങളുടെ പരാതി സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അറിയിക്കാനാകുക.

പ്രശ്​നങ്ങൾ പരിഹരിക്കാൻ സൈന്യത്തിന്​ അതിന്റേതായ സംവിധാനങ്ങളുണ്ട്​. ഈ സംവിധാനങ്ങൾ വഴി നീതി ലഭിക്കുന്നില്ലെന്ന് വരുന്ന പക്ഷം സൈനിക മേധാവിയ്ക്ക് നേരിട്ട് പരാതി നൽകാമെന്നാണ്  അധികൃതർ അറിയിച്ചിരിക്കുന്നത്. 

സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികൾ പ്രചരിപ്പിക്കുന്നത്​ സൈന്യത്തിന്റെ ആത്​മവീര്യം കെടുത്തുന്ന പ്രവർത്തിയാണെന്നും അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ബിപിൻ റാവത്ത് നേരത്തെ അറിയിച്ചിരുന്നു. സൈനികർക്ക് അവരുടെ പരാതി തന്നെ നേരിട്ട് അറിയിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് നമ്പർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, 1.3മില്യൺ സൈനികർ ഇന്ത്യൻ സേനയുടെ ഭാഗമായതിനാലും സൈനികരല്ലാത്തവർക്കും ഈ നമ്പറിൽ സന്ദേശം അയക്കാം എന്നതിനാലും ഇതെല്ലാം പരിശോധിക്കാനും മനസിലാക്കാനും സാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News