• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അണ്ണാ ഡി.എം.കെ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ നടപടിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി

By Web Desk    June 25, 2018   
supremecourt

ന്യൂഡല്‍ഹി:അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി.തമിഴ്‌നാട്ടിലെ 18 അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി ധനപാലിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.ജൂണ്‍ 27നാണ് ഹരജികള്‍ പരിഗണിക്കുക. കേസില്‍ ജൂണ്‍ 14ന് മദ്രാസ് ഹൈകോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്.എന്നാല്‍ സ്പീക്കറുടെ നടപടി ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ശരിവെച്ചിരുന്നു.നിയമസഭ സ്പീക്കറുടെ ഉത്തരവില്‍ ജുഡീഷ്യറിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും നിയമവിരുദ്ധമായി സ്പീക്കര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഏതെങ്കിലും വിദ്വേഷത്തിന്റെ പേരില്‍ സ്പീക്കര്‍ നടപടിയെടുത്തതായി കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിധിച്ചത്.അതേസമയം, സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും തീരുമാനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു രണ്ടാമത്തെ ജസ്റ്റിസ് എം. സുന്ദരന്റെ വിധി.ശശികല, ദിനകരന്‍ എന്നിവരെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ 18 എം.എല്‍.എമാര്‍ 2017 ആഗസ്റ്റില്‍ അന്നത്തെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും പിന്തുണ പിന്‍വലിക്കുന്നതായും കത്ത് നല്‍കി. ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ 18 എം.എല്‍.എമാരും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായി ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 സെപ്റ്റംബര്‍ 18ന് സ്പീക്കര്‍ അയോഗ്യത കല്‍പിച്ച് ഉത്തരവിട്ടത്. തുടര്‍ന്ന് നടപടിക്ക് വിധേയരായ എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.


 

Related News
Tags: tamilnadu
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News