• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാത്തിരുപ്പ് സഫലമാകുന്നു; സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് എത്തുന്നു

By Web Desk    April 10, 2018   

ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. കരസേനക്ക് 1.86 ലക്ഷം ജാക്കറ്റുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം ഒരു നിര്‍മാണകമ്പനിയുമായി കരാറൊപ്പിട്ടു.
639 കോടി ചെലവില്‍ എസ് എം പി പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജാക്കറ്റുകള്‍ നിര്‍മിക്കുക. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മാണം. മൂന്ന് വര്‍ഷത്തിനകം ജാക്കറ്റുകള്‍ വിതരണം ചെയ്യും.

ബാലിസ്റ്റിക് സംരക്ഷണത്തിനുള്ള ബോറോണ്‍ കാര്‍ബൈഡ് സെറാമിക് ജാക്കറ്റിലുണ്ടാകും. ഒപ്പം ഹാര്‍ഡ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്നടക്കം സംരക്ഷണം നല്‍കാന്‍ ഈ ജാക്കറ്റുകള്‍ക്ക് കഴിയും.
2009ല്‍ സൈന്യത്തിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സൈന്യം നടത്തിയ പരീക്ഷണങ്ങളില്‍ ഒരു നിര്‍മാണകമ്പനിക്കും വിജയിക്കാനാകാത്തതിനാല്‍ ഇത് നീണ്ടുപോകുകയായിരുന്നു. പിന്നീട് 2016ല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ താത്ക്കാലികമായി വാങ്ങിയിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News