• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റില്‍ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By Web Desk    August 30, 2018   
activist-arrest-

ന്യൂഡല്‍ഹി:ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.ഭീമ- കൊരെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വരവര റാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, റോണ വില്‍സന്‍, അരുണ്‍ ഫെരെര, വെര്‍നോന്‍ ഗോണ്‍സാല്‍വസ്, മഹേഷ് റൗട്ട് എന്നീ ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.
2012 ഡിസംബറില്‍ യു.പി.എ സര്‍ക്കാറാണ് ചില സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും ഈ സംഘടനകള്‍ക്കെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാറുകളോട് ശിപാര്‍ശ ചെയ്തതെന്നും ആഭയന്തര മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് ഈ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ സര്‍ക്കാറിനെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
പുണെ പൊലീസിന്റെ അറസ്റ്റിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്നോട്ട് വന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News