• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തിരക്ക് മൂലം ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്തു; സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് മരിച്ചത് നാല് പേര്‍

By Web Desk    July 24, 2018   
train-accidant

ചെന്നൈ: ട്രെയിനിന്റെ വാതില്‍ പടിയില്‍ നിന്ന് യാത്ര ചെയ്ത നാലു പേര്‍ സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ച് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. സെന്റ് തോമസ് മൗണ്ട് സ്റ്റേഷന് സമീപമാണ് സംഭവം. ട്രയിന്‍ സ്റ്റേഷനിലേക്ക് എത്തിയപ്പോള്‍ തിരക്ക് മൂലം ഇവര്‍ സിഗ്‌നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. നാല് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ട്രെയിനിലും പ്ളാറ്റ്ഫോമിലും വന്‍ തിരക്കായിരുന്നു. അതുകൊണ്ട് തന്നെ നിരവധി ആളുകള്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു.

ചെന്നൈ സബര്‍ബന്‍ ട്രെയിനുകളില്‍ വന്‍ തിരക്കനുഭവപ്പെടാറുള്ളതിനാല്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുന്നതും ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്പ് ചാടിയിറങ്ങുന്നതും നിത്യസംഭവമാണ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News