• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി മാര്‍ച്ച്

By Web Desk    June 17, 2018   

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഇന്ന് ആം ആദ്മി മാര്‍ച്ച് നടത്തും.അതിനിടെ നഗരത്തിലെ അഞ്ചു പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ദല്‍ഹി മെട്രോ അധികൃതര്‍.പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനുള്ള അനുമതി തേടിയിട്ടില്ലെന്നും, ജനവാസകേന്ദ്രങ്ങളില്‍ വലിയ കൂട്ടമായി സംഘടിക്കുന്നതിന് നിയമപരമായ വിലക്കുണ്ടെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.നിയന്ത്രണങ്ങള്‍ക്കിടയിലും, പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. നാലു മണിയോടു കൂടി മണ്ഡി ഹൗസില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ വസതിയില്‍ ഏഴു മണിയോടെ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യം മുഖവിലയ്ക്കെടുക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനിരിക്കുന്നത്.ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ക്യാബിനറ്റംഗങ്ങളും ദിവസങ്ങളോളമായി ലഫ്നന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസില്‍ ധര്‍ണ്ണയിലാണ്. 

Tags: aap
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News