• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇനി ആര്‍ത്തവ കാലത്തും സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം നടത്താം; പ്രവേശനാനുമതി ചട്ടവും റദ്ദാക്കി സുപ്രീം കോടതി

By Web Desk    September 28, 2018   

ന്യൂഡെല്‍ഹി:  ചരിത്രവിധിക്കൊപ്പം മറ്റൊരു പ്രധാന ചട്ടം കൂടി ഇല്ലാതാക്കി സുപ്രീം കോടതി. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശന അനുമതി നിഷേധിച്ചിരുന്ന  കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബിയാണ്  സുപ്രീംകോടതി റദ്ദാക്കിയത്. ചട്ടം റദ്ദാക്കിയതോടെ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇനി ആര്‍ത്തവകാലത്ത് വിലക്കില്ലാതെ ക്ഷേത്രദര്‍ശനം നടത്താമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ശാരീരികമായ കാരണത്താല്‍ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്താന്‍ ജൈവീകകാരണം മാനദണ്ഡമാകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News