• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉത്തര്‍പ്രദേശ്, ബീഹാര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്

By Web Desk    March 14, 2018   

ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ അറാറിയ ലോക്സഭാ മണ്ഡലത്തിലേക്കും ബാബുവ, ജെഹനാബാദ് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കും. അടുത്ത വര്‍ഷം ലോക്സഭാ തെരെഞ്ഞുടുപ്പ് നടക്കാന്‍ ഇരിക്കെ ഉത്തര്‍പ്രദേശിലെയും, ബിഹാറിലെയും ഉപതെരെഞ്ഞെടുപ്പുകള്‍ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫുല്‍പുരില്‍ കൗശലേന്ദ്ര സിംഗ് പട്ടേലും ഗോരഖ്പുരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയുമാണു ബിജെപി സ്ഥാനാര്‍ഥികള്‍. ഗോരഖ്പുരില്‍ പ്രവീണ്‍ കുമാര്‍ നിഷാദും ഫുല്‍പുരില്‍ നാഗേന്ദ്ര സിംഗ് പട്ടേലും ആണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഗോരഖ്പുരില്‍ സുരീത കരീമും ഫുല്‍പുരില്‍ മനീഷ്മിശ്രയും ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News