• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നോട്ട് നിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് ഉര്‍ജിത്ത് പട്ടേല്‍, മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കി

By Web Desk    January 20, 2017   
Urjit Patel

ന്യൂഡല്‍ഹി: നോട്ടസാധുവാക്കല്‍ നടപടി ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍. പാര്‍ലമെന്റിന്റെ അക്കൗണ്ട്‌സ് കമ്മറ്റിക്ക് മുന്നില്‍ വിശദീകരണം നല്‍കവേയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം സമ്മതിച്ചത്. സാധാരണക്കാര്‍ ബുദ്ധിമുട്ടി, വിവാഹങ്ങള്‍ക്ക് തടസ്സമുണ്ടായി, ആളുകള്‍ മരിച്ചു എന്നിങ്ങനെ ബുദ്ധിമുട്ടുകള്‍ ഉര്‍ജിത്ത് പട്ടേല്‍ സമിതിക്ക് മുന്നില്‍ വിവരിച്ചതായാണ് റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട സര്‍വീസ് ചാര്‍ജ്ജുകള്‍ കുറയ്ക്കാന്‍ ബാങ്കുകളുമായി ആര്‍ബിഐ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗര പ്രദേശങ്ങളില്‍ കാര്യങ്ങള്‍ ഏറെക്കുറെ സാധാരണ ഗതിയിലായി. ഗ്രാമ പ്രദേശങ്ങളില്‍ നോട്ട് പ്രതിസന്ധി ഉടന്‍ തീരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് അസാധുവാക്കല്‍ എങ്ങനെ ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചു എന്ന് വിലയിരുത്തുന്നതിന്റെ ഭാഗമായാണ്പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, ആര്‍ബിഐഗവര്‍ണ്ണറെ വിളിച്ചുവരുത്തിയത്. എന്നാല്‍ എത്ര അസാധു നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തി എന്നതടക്കം പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഉര്‍ജിത്ത് പട്ടേലിന് സാധിച്ചില്ല. മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം പി എ സി അനുവദിച്ചിട്ടുണ്ട്. ഉര്‍ജിത്ത് പട്ടേലിനെ സമിതി വീണ്ടും വിളിച്ചുവരുത്തുമെന്നാണ് സൂചന. നേരത്തെ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് മുന്നിലും ആര്‍ബിഐ ഗവര്‍ണര്‍ക്ക് ശരിയായ വിശദീകരണം നല്‍കാന്‍ സാധിച്ചിരുന്നില്ല.

അതിനിടെ, നോട്ട് നിരോധനം മൂലമുള്ള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 7 ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. ഏഴ് ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ്പണിമുടക്കില്‍ പങ്കെടുക്കുക
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News