• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

63ാം വയസ്സിലും കാമുകിമാര്‍ അഞ്ച്; ആഡംബര ജീവിതത്തിനായ് മോഷണവും 

By Web Desk    July 31, 2018   
OLD-THIEF

ഡല്‍ഹി;കാമുകിമാര്‍ക്ക്  ആഡംബരജീവിതം നയിക്കാനായ്  ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിക്കാനിറങ്ങിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍.  63ാം വയസ്സുകാരനായ ബന്ധുറാമിനെയാണ് പോലീസ് മോഷണക്കുറ്റത്തിന് പിടികൂടിയത്. വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ലാപ്ടോപുകളും, എല്‍.ഇ.ഡി ടിവിയും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആനന്ദ് പര്‍ബാത്തിലെ ചേരിയില്‍ താമസിച്ചിരുന്ന അവിവാഹിതനായ ബന്ധുറാം 20 വര്‍ഷത്തിനിടെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. .63-കാരനായ ഇയാള്‍ക്ക് അഞ്ച് കാമുകിമാരുണ്ട്. ഇവര്‍ക്ക് സമ്മാനമായി നല്‍കാനും ആഡംബരജീവിതം നയിക്കാനുമാണ് ബന്ധുറാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ചിരുന്നത്.

കുടുംബത്തില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന ഇയാള്‍ സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നു. ഇതിനിടെയാണ് 28നും 40നും ഇടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. മോഷ്ടിക്കുന്നതില്‍ ഭൂരിഭാഗവും ഇവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ബന്ധുറാം സമ്മാനിച്ചത് മോഷണവസ്തുക്കളായിരുന്നു എന്നത് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. ബന്ധുറാം അഞ്ചു സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതും കാമുകിമാര്‍ പരസ്പരം അറിഞ്ഞിരുന്നില്ല. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാലും, തലമുടി കറുപ്പിക്കുന്നതിനാലും ബന്ധുറാമിന്റെ യഥാര്‍ഥ പ്രായവും ഇവര്‍ക്ക് മനസിലാക്കാനായില്ല.

കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന്  രണ്ട് ലാപ്ടോപുകളും ടിവിയും 60000 രൂപയുമാണ് ബന്ധുറാം കവര്‍ച്ച ചെയ്തത്. സംഭവത്തില്‍ കേസെടുത്ത സാരൈ റോഹില്ല പോലീസ് ഫാക്ടറിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആനന്ദ് പര്‍ബാത്തില്‍ നിന്ന് ബന്ധുറാമിനെ അറസ്റ്റ് ചെയ്തു. സമീപപ്രദേശങ്ങളില്‍ അടുത്തിടെ നടന്ന മറ്റുചില മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്നും പോലീസ് വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News