• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിയും എടപ്പാടി സര്‍ക്കാരും വിദേശികള്‍ക്ക് വില്‍ക്കാതിരിക്കുന്ന പുണ്യഭൂമിയുള്ളത് കൊണ്ട് സുഖമായിരുന്നു : മന്‍സൂര്‍ അലിഖാന്റെ പ്രതികരണം

By Web Desk    April 25, 2018   

മന്‍സൂര്‍ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിവാദങ്ങള്‍ വീണ്ടും തുടരുന്നു. കാവേരി പ്രശ്നത്തില്‍ പ്രതിഷേധം അറിയിച്ചതിനാലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്‌ററ് ചെയ്തവരെ ജയിലില്‍ നിന്നു മോചിപ്പിച്ചും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നില്ല. അതിനെതിരെ മകന്‍ രംഗത്തെത്തിയിരുന്നു. മകന്‍ പറഞ്ഞ വാക്കുകള്‍ നടന്‍ ചിമ്പു മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

മന്‍സൂര്‍ അലിഖാന്റെ വാക്കുകള്‍:

കാവേരി പ്രശ്നത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഞങ്ങളെ പല കേസുകള്‍ കെട്ടിവെച്ച് അറസ്റ്റ് ചെയ്തു.പൊതുസ്വത്ത് നശിപ്പിച്ചെന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ജെല്ലിക്കെട്ട് പ്രക്ഷോഭ സമയത്ത് ജനങ്ങള്‍ക്കെതിരെ പൊലീസിന്റെ ആക്രമണമായിരുന്നു. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഞങ്ങള്‍ക്കും കുടുംബവും ജോലിയും ഉണ്ട്. തിരുത്തണി സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറഞ്ഞിട്ടുണ്ട്. മോദിയെ പോലെ 
ഫ്ളൈറ്റില്‍ പറന്ന് പോകാനൊന്നും ഞങ്ങള്‍ക്കാവില്ല. ഇത് എവിടത്തെ ന്യായമാണ്.ജയിലില്‍ നല്ല സുഖവാസമായിരുന്നു. മാവ്, സപ്പോട്ട, വേപ്പ് നിരവധി മരങ്ങളും തോട്ടങ്ങളും ഉണ്ട്. നല്ല സുഖകരമായി കിടന്ന് പുസ്തക വായനയിലായിരുന്നു. ഈ ഒരു സ്ഥലം മാത്രമാണ് മോദിയും എടപ്പാടി സര്‍ക്കാരും വില്‍ക്കാതിരിക്കുന്നത്. അതുകൊണ്ട് ആ സ്ഥലം പുണ്യഭൂമിയാണ്. ഞങ്ങള്‍ക്ക് ജയിലില്‍ പോകുന്നത് പള്ളിയില്‍ പോകുന്നതിന് തുല്യം.അനധികൃത സ്വത്ത് സമ്പാദിക്കുന്നവരെ ജയിലില്‍ തള്ളി അവരുടെ സ്വത്തുകള്‍ വ്യവസായികള്‍ക്ക് പങ്കുവെക്കണം. അതിനായി ഞങ്ങള്‍ ഇനിയും പോരാട്ടം നടത്തും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News