• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനക്ക് കരാര്‍;  എങ്കില്‍ പാക്കിസ്ഥാന് കള്ളനോട്ടുകള്‍ അച്ചടിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന്  ശശി തരൂര്‍ 

By Web Desk    August 13, 2018   
sasi tharoor

ഡല്‍ഹി; ഇന്ത്യന്‍ കറന്‍സികള്‍ ചൈനയില്‍ അച്ചടിച്ചാല്‍ പാക്കിസ്ഥാന് കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ശശി തരൂര്‍. ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതോടെയാണ് തരൂര്‍ പ്രസ്ഥാവന നടത്തിയത്. ചൈനയില്‍ കറന്‍സികളുടെ അച്ചടിക്കു മേല്‍നോട്ടം വഹിക്കുന്ന ചൈന ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷനെ ഉദ്ധരിച്ചു ചില ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാള്‍, തായ്ലന്‍ഡ്, ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും തങ്ങളുടെ കറന്‍സി അച്ചടിക്കാന്‍ ചൈനയ്ക്കു കരാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവുമധികം കറന്‍സി നോട്ടുകള്‍ അച്ചടിച്ച് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

കറന്‍സികള്‍ അച്ചടിക്കുന്ന ചൈനയിലെ പ്ലാന്റുകള്‍ക്കു സര്‍ക്കാര്‍ ഈ വര്‍ഷം പതിവിലും ഉയര്‍ന്ന 'ക്വോട്ട' നിശ്ചയിച്ചിട്ടും, രാജ്യവ്യാപകമായി എല്ലാ അച്ചടി കേന്ദ്രങ്ങളും പൂര്‍ണ തോതിലാണു പ്രവര്‍ത്തിക്കുന്നതെന്ന് ചൈന ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷനെ ഉദ്ധരിച്ച് 'സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചൈനയുടേതായി അച്ചടിക്കുന്ന കറന്‍സികള്‍ തീര്‍ത്തും കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും നോട്ട് അച്ചടിക്കാന്‍ ലഭിച്ച കരാറാണ് അച്ചടി കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കാരണമെന്നും ചൈന ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയിഷെങ്ങിനെ ഉദ്ധരിച്ച് 'സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്' വ്യക്തമാക്കി.

റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണ് ഇതെന്ന് ഐക്യരാഷ്ട്രസഭാ മുന്‍ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. ചൈനയില്‍ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിച്ചാല്‍, കള്ളനോട്ടുകള്‍ അച്ചടിക്കാന്‍ പാക്കിസ്ഥാന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, പിയൂഷ് ഗോയല്‍ എന്നിവരെ അദ്ദേഹം തന്റെ ട്വീറ്റില്‍ ടാഗും ചെയ്തിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News