• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഗൗരി ലങ്കേഷ് വധം;  തോക്ക് കൈമാറിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍ 

By Web Desk    July 20, 2018   
gouri lankesh

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേശിനെ കൊലപ്പെടുത്തിയ കേസില്‍  ഒരാള്‍ക്കൂടി പിടിയിലായി.  ഗൗരി ലങ്കേഷിന്റെ കൊലയാളിക്ക് തോക്ക് കൈമാറിയെന്ന പേരിലാണ് മോഹന്‍ നായിക്ക് എന്നയാളെ  പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ദക്ഷിന്‍ കന്നഡ ജില്ലയില്‍ വെച്ചാണ് മോഹനെ കര്‍ണാടക പൊലീസിലെ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി പരശുറാം വാഗ്മോറിനെ സിന്ദഗിയില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്നതും ഇയാള്‍ക്ക് കൊലപാതകത്തിനുള്ള തോക്ക് കൈമാറിയതും മോഹന്‍ ആണെന്നാണ് പൊലീസ് വെളിപ്പെടുത്തല്‍. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ വീട്ടിന് പുറത്ത് ഗൗരി ലങ്കേഷ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News