• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മോദി

By Web Desk    July 31, 2018   
modi-tweet

ഡല്‍ഹി; കോണ്‍ഗ്രസ്സ്  കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പൊള്ളത്തരങ്ങള്‍ തുറന്ന് കാണിച്ച കോണ്‍ഗ്രസ്സിന് നന്ദിയുണ്ടെന്ന് മോദി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റേത് അപക്വവും പരസ്പര ധാരണയില്ലാത്തതുമായ രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അനന്ത് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ ബിജെപിയുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതിരിക്കുമ്പോഴോ, രാജ്യത്ത് സമാധാനമില്ലാതിരിക്കുമ്പോഴോ ആണ് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുകയെന്ന് അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നിട്ടും പ്രതിപക്ഷം എന്തുകൊണ്ട് അവിശ്വാസ നീക്കം നടത്തിയെന്ന കാര്യം വ്യക്തമല്ല - അമിത് ഷാ പറഞ്ഞു.

കേന്ദ്രത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126 ന് എതിരെ 326 വോട്ടുകള്‍ക്കു പരാജയപ്പെട്ടിരുന്നു. ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അതിജീവിച്ചത്. 451 എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News