• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബി.സി.സി.ഐയുടെ കരട് ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം;30 ദിവസത്തിനകം പ്രബല്യത്തിലാക്കാന്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് സുപ്രീംകോടതി

By Web Desk    August 9, 2018   
supremecourt

ന്യൂഡല്‍ഹി:ബി.സി.സി.ഐയുടെ കരട് ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി.30 ദിവസത്തിനുള്ളില്‍ ഭരണഘടന പ്രബല്യത്തില്‍ വരുത്തുന്നതിനുള്ള നടപടി എടുക്കണമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ചില മാറ്റങ്ങളോടെയാണ് കരട് ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം നല്‍കിയത്.
ബി.സി.സി.ഐയില്‍ ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ലോധ കമ്മിറ്റി നിര്‍ദേശം സുപ്രീംകോടതി പുന:പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നിന്നുള്ള മുംബൈ, വിദര്‍ഭ, സൗരാഷ്ട്ര, ഗുജറാത്തില്‍ നിന്നുള്ള വഡോദര, റെയില്‍വേയ്സ് എന്നീ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് സുപ്രീംകോടതി സ്ഥിരം മെമ്ബര്‍ഷിപ്പ് അനുവദിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അംഗീകാരം നല്‍കിയത്. ബി.സി.സി.ഐയില്‍ പദവി വഹിച്ച ഒരാള്‍ക്ക് വീണ്ടും സംഘടനയിലെ സ്ഥാനം വഹിക്കുന്നതിന് മുമ്ബായി ഇടവേള വേണമെന്ന ലോധ കമ്മിറ്റി നിര്‍ദേശത്തിലും സുപ്രീംകോടതി മാറ്റം വരുത്തി. രണ്ട് തവണ തുടര്‍ച്ചയായി ബി.സി.സി.ഐയുടെ പദവി വഹിച്ചയാള്‍ക്ക് മാത്രമാണ് ഇടവേള വേണ്ടി വരിക.
നാല് ആഴ്ചയ്ക്കുള്ളില്‍ ബി.സി.സി.ഐ. ഭരണഘടന റെക്കോര്‍ഡ് ചെയ്യുന്നതിന് തമിഴ്നാട്ടിലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് തമിഴ്നാട് സൊസൈറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags: BCCI
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News