• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുക്മയില്‍ നക്‌സലാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു

By Web Desk    March 13, 2018   

ഛത്തീസ്ഗഢില്‍ നക്‌സാലക്രമണം. ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താര പ്രദേശത്താണ് നക്‌സലുകള്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. സിആര്‍പിഎഫിന്റെ 212-മത്തെ ബറ്റാലിയന്‍ വനത്തിനുള്ളില്‍ പട്രോളിംഗ് നടത്തുന്നതിനിടയില്‍ കുഴി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സുക്മയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. സിആര്‍പിഎഫിന്റെ വാഹനം കുഴി ബോംബ് സ്‌ഫോടനത്തില്‍ പാടെ തകര്‍ന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഹെലികോപ്ടര്‍ സഹായത്തോടെ റായ്പൂരിലെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് സൈന്യം വനത്തിനുള്ളില്‍ നകസലുകള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.  

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News