• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നവംബര്‍ 19ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്ന് സൂചന

By Web Desk    November 7, 2018   
 urjith pattel

നവംബര്‍ 19ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്ന് സൂചന 

ന്യൂഡല്‍ഹി: ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍  നവംബര്‍ 19ന്  രാജി  
വയ്ക്കുമെന്ന് സൂചന. നവംബര്‍ 19ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.  

സര്‍ക്കാരും ആര്‍ ബി ഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് പട്ടേലിന്റെ രാജിവാര്‍ത്ത പുറത്തെത്തുന്നത്. പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആര്‍ ബി ഐയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്. ആര്‍ ബി ഐയുടെ കരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്. ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6ലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം ആര്‍ ബി ഐ നിരസിച്ചു.

ഹൗസിങ്,ഫിനാന്‍സിങ് കമ്പനികള്‍ തകരുന്നത്‌ ഒഴിവാക്കാന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെ അതില്‍നിന്ന് രക്ഷിക്കാനായി ആര്‍ ബി ഐ ആവിഷ്‌കരിച്ച പി സി എ ചട്ടങ്ങളില്‍ ഇളവു വരുത്തുക എന്നിവയാണ്‌ മറ്റുള്ളവ.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News