• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീപ്രവേശനം; സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ തള്ളി  കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍;  സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനുള്ള അവകാശമുണ്ടെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് രാഹുല്‍ ഗാന്ധി 

By Web Desk    October 31, 2018   
 statement

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട് കെ.പി.സി.സിയുടെ  നിലപാട് തള്ളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനുള്ള അവകാശമുണ്ട്, അത് തന്നെയാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും രാഹുല്‍ വ്യക്തമാക്കി. .കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് ഒത്ത് നില്‍ക്കണം.വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ നിലപാടില്ല.  ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും രാഹുല്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പിക്കൊപ്പം സമര രംഗത്താണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കള്‍ ആദ്യം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രതിഷേധത്തിലേക്ക് നിലപാട് മാറ്റുകയായിരുന്നു. പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നത് രാഹുല്‍ ഗാന്ധി വിലക്കിയിരുന്നെങ്കിലും ശബരിമലയില്‍ എത്തുന്ന യുവതികളെ തടയുമെന്ന കടുത്ത നിലപാടിലായിരുന്നു കെ. സുധാകരനടക്കമുള്ള കേരളത്തിലെ നേതാക്കള്‍.

ബി.ജെ.പിയും സംഘപരിവാറും നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തതായി ഇതിനിടെ ആരോപണമുയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ഇതിനിടെ ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. അതേസമയം ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News