• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നേപ്പാളില്‍ കൊടുങ്കാറ്റും പേമാരിയും; 27 മരണം, 500 പേര്‍ക്ക് പരിക്ക്

By Ajay    April 5, 2019   

കാഠ്മണ്ഡു: കനത്ത വേനലിലും വരള്‍ച്ചയിലും കേരളം ഉരുകുമ്പോള്‍ കൊടുങ്കാറ്റിലും പേമാരിയിലുംപെട്ട് നേപ്പാള്‍ ദുരിതത്തിലായിരിക്കുകയാണ്. നേപ്പാളിലുണ്ടായ കനത്ത മഴയില്‍ 27 പേര്‍ മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുളളതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തില്‍ 500ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

നേപ്പാളിന്റെ തെക്കന്‍ പ്രദേശങ്ങളെയാണ് കനത്ത മഴ കൂടൂതലായി ബാധിച്ചത്. ബാറാ, പാര്‍സാ എന്നീ ജില്ലകളിലെ നിരവധി ഗ്രാമങ്ങളില്‍ കൊടുങ്കാറ്റും പേമാരിയും വന്‍തോതില്‍ നാശം വിതച്ചിട്ടുണ്ട്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 128 കിലോമീറ്റര്‍ അകലെയുളള ബാറാ ജില്ലയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് കൊടുങ്കാറ്റ് വീശിത്തുടങ്ങിയത്. പ്രകൃതി ക്ഷോഭത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി അനുശോചനം അറിയിച്ചിട്ടുണ്ട്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News