• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അടുത്ത പ്രധാനമന്ത്രിയാരെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്; മോദിയുടെ പേര് പറയാന്‍ തയ്യാറാകാതെ ബാബ രാംദേവ്

By shahina tn    December 26, 2018   
baba

മധുര: അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെന്ന് യോഗ ഗുരു ബാബ രാംദേവ്. രാമേശ്വരത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തോട് മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ചോദ്യത്തിന് മറുപടി പറയന്‍ സാധിക്കില്ലെന്ന് രാംദേവ് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെയായിരുന്നു രാംദേവ് പിന്തുണച്ചത്. എന്നിട്ടുപോലും അദ്ദേഹം മോദിയുടെ പേര് പറയാന്‍ തയ്യാറായില്ല.

നിലവില്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ അടുത്ത വര്‍ഷം ആരാകും പ്രധാനമന്ത്രി എന്ന് നമുക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കില്ല എന്നും രാംദേവ്  വ്യക്തമാക്കി.

ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. യോഗയിലൂടെ ആത്മീയ ഇന്ത്യയും ആത്മീയ ലോകവും ഉണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News