• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

’56 ഇഞ്ച് നെഞ്ചളവുള്ള ഒരാള്‍ക്ക് മാത്രമേ പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ സാധിക്കൂ’; മോദിയുടെ പഴയ പ്രസംഗം ഓര്‍മ്മപ്പെടുത്തി ശരത് പവാര്‍

By Web Desk    February 16, 2019   
sarad-pawar

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014ലെ തെഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഓര്‍മ്മപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. പാകിസ്താനെ പാഠം പഠിപ്പിക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പരാജയപ്പെട്ടും എന്നും അധികാരത്തില്‍ എത്തിയാല്‍ പാകിസ്താനെ പാഠം പഠിപ്പിക്കും എന്നുമായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്.

അധികാരത്തില്‍ വരുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി നടത്തിയ പ്രസംഗം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പാകിസ്താനെ പാഠം പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് സാധിക്കില്ല. 56 ഇഞ്ച് നെഞ്ചളവുള്ള ഒരാള്‍ക്ക് മാത്രമെ പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ സാധിക്കൂ എന്നുമാണ് മോദി പറഞ്ഞത് എന്നാണ് ശരത് പവാര്‍ പറഞ്ഞത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ പാകിസ്താന്റെ തീവ്രവാദ അക്രമങ്ങള്‍ക്ക് യോജിച്ച മറുപടി നല്‍കും എന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് നമുക്കറിയാം. മോദി 2014 ല്‍ പറഞ്ഞ കാര്യങ്ങളൊന്നും ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. 2014 ല്‍ മോദി നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം നൂറുശതമാനം പരാചയമായിരുന്നു എന്നും പവാര്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News