• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശ്രീശാന്തിന് "ഭാഗിക" ആശ്വാസം; ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശം

By Web Desk    March 15, 2019   
sree

ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കി. കൂടാതെ, ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി ബിസിസിഐയോട് നിര്‍ദേശിച്ചു.

മറ്റു ശിക്ഷകള്‍ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

അതേസമയം, ശ്രീശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തിയ ബിസിസിഐയുടെ നടപടി കോടതി ശരിവച്ചു. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി പറഞ്ഞത്.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് ഇപ്പോഴും തുടരുകയാണ്. ഇതിനെ ചോദ്യം ചെയ്തുള്ള ശ്രീശാന്തിന്‍റെ ഹര്‍ജി നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയിലെത്തിയത്.

എന്നാല്‍ ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബിസിസിസിഐ പറയുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News