• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ റദ്ദാക്കണം: രാംദേവ്

By Web Desk    January 24, 2019   
ramdev

ലഖ്‌നൗ: കൂടുതല്‍ കുട്ടികളുള്ളവര്‍ക്കെതിരെ തിരിഞ്ഞ് ബാബാ രാംദേവ്. അലിഗഢില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം കടുത്ത ചില പ്രസ്താവനകള്‍ നടത്തിയത്. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ റദ്ദാക്കണമെന്ന് രാംദേവ് ആവശ്യപ്പെട്ടു.

ജനപ്പെരുപ്പം നിയന്ത്രിക്കാനായി ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണ്. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലിയിലുള്ള ഇളവുകള്‍, ചികിത്സാ സഹായം എന്നിവ എടുത്തുകളയണം. ഹിന്ദുക്കളായാലും മുസ്‌ലിങ്ങളായാലും കടുത്ത നടപടി ആവശ്യമാണ്. രാംദേവ് പറഞ്ഞു.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കരുതെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും രാംദേവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അന്നുണ്ടായത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News