• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹെറാള്‍ഡ് ഹൗസ് ഒഴിയണം; ഇല്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കാമെന്ന് ദില്ലി കോടതി

By shahina tn    December 21, 2018   
herald-house

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം കോണ്‍ഗ്രസ് മുഖപത്രം ആയ നാഷണല്‍ ഹെറാള്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ ഒഴിയണമെന്ന് ദില്ലി ഹൈക്കോടതി. കേന്ദ്രസര്‍ക്കാറിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് കമ്പനി നല്‍കിയ ഹര്‍ജിഹൈക്കോടതി തള്ളി. രണ്ടാഴ്ചക്കുള്ളില്‍ കെട്ടിടം ഒഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ദില്ലി ഐടിഒ യിലെ ഹെറാള്‍ഡ് ഹൗസ്. പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് 56 വര്‍ഷമായി പാട്ടത്തിന് നല്‍കിയ കെട്ടിടം ചട്ടലംഘനം ചൂണ്ടിക്കാട്ടി ഒഴിപ്പിക്കാന്‍ ഒക്ടോബര്‍ 30നാണ് കേന്ദ്ര നഗര വികസന മന്ത്രാലയം നോട്ടീസ് നല്‍കിയത്. മന്ത്രാലയത്തിന്റെ ഒഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് അസോസിയേററഡ് ജേര്‍ണല്‍സ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി.

കെട്ടിടം രണ്ടാഴ്ചകകം ഒഴിയണമെന്നു കോടതി ഉത്തരവിട്ടു. ഈ സമയപരിധിക്കുളളില്‍ കെട്ടിടം ഒഴിച്ചു നല്കിയില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ സോണിയ ഗാന്ധിയുംഡയറക്ടര്‍മാരായ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തിരുന്നു. 1600 കോടി രൂപ വിലയുള്ള ഹെറാള്‍ഡ് ഹൗസ് 50 കോടി രൂപ നല്‍കി യങ് ഇന്ത്യ കമ്പനി കൈവശപെടുത്തിയെന്നാരോപിച്ച് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News