• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി

By ANSA 11    January 10, 2019   
supreme-court (2)

ദില്ലി: പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതിക്ക് എതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഭരണഘടന ഭേദഗതിയിലെ വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ഫോര്‍ ഇക്വാലിറ്റി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ദിര സാഹിനി കേസില്‍ 1992 ല്‍ സുപ്രിംകോടതിയുടെ ഒന്‍പത് അംഗ ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധി പ്രകാരം സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ഫോര്‍ ഇക്വാലിറ്റി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. അതുപോലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത് ടിഎംഎപൈ കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിയുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. നരസിംഹ റാവുവിന്റെ സംവരണ നിയമത്തിന് എതിരെ പോരാടിയ ഇന്ദിര സാഹിനിയും അടുത്ത ദിവസം സാമ്പത്തിക സംവരണ ബില്ലിന് എതിരെ ഹര്‍ജി നല്‍കും എന്നാണ് സൂചന.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News