• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല; പിന്തുണയുമായി പ്രകാശ് രാജ്

By ANSA 11    January 11, 2019   
prakash-raj

ദില്ലി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. രാഹുലിന്റെ വാക്കുകളെ എന്തുകൊണ്ടാണ് ഒരു രീതിയില്‍ മാത്രം നോക്കിക്കാണുന്നു എന്നും പിന്തുണ അറിയിച്ചുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു. 

രാഹുല്‍ ഗാന്ധി ഒരു സ്ത്രീവിരുദ്ധനാണെന്ന് കരുതുന്നില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് പാര്‍ട്ടിയിലെ ഒരു പ്രധാന സ്ഥാനം നല്‍കിയ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അതും നമ്മള്‍ പരിഗണിക്കണം. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യറായില്ല എന്നത് സത്യമാണ് എന്നും പ്രകാശ് രാജ് പറഞ്ഞു. 

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് എതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്ക് എതിരെ ഇന്നലെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. റഫാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി സ്ത്രീയെ ചുമതലപ്പെടുത്തിയെന്നും ആണാണെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്നുമുള്ള രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News