• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബാങ്ക് പണിമുടക്ക്; സേവനങ്ങളെ ബാധിച്ചേക്കും

By shahina tn    December 26, 2018   
bank

ദില്ലി: പൊതുമേഖല ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പത്ത്‌ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും എന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ് ബാങ്ക് എന്നീ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. ബാങ്കുകള്‍ ലയിപ്പിക്കുന്നത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദോഷകരമാണ് എന്നാണ് യുണൈറ്റഡ് ഫോറം പറയുന്നത്.

രാജ്യവ്യാപകമായുള്ള പണമുക്കായതിനാല്‍ ബാങ്കിംഗ് സേനവനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കാം. കഴിഞ്ഞ് കുറച്ച് ദിവസങ്ങളില്‍ അവധിയായതിനാല്‍ ബാങ്കുകള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. 24 ന് മാത്രമായിരുന്നു പ്രവൃത്തി ദിനം. 21 ന് ബാങ്ക് ജീവനക്കാരുടെ സമരമായിരുന്നു. 22,23,25 എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയുമായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News