• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാഗേശ്വര റാവുവിന്റെ താത്കാലിക നിയമനം; സുപ്രിം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും

By shahina tn    January 16, 2019   
alok

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പുറത്താക്കി, താത്കാലിക ഡയറക്ടറായി എം നാഗേശ്വര റാവു നിയമിതനായ വിഷയം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയില്‍. അടുത്തയാഴ്ചയാണ് കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജാണ് നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പ്രശാന്ത്  ഭൂഷണ്‍ ആണ് ഹര്‍ജിക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. വെള്ളിയാഴ്ച കേസ് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, അടുത്തയാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷനോ സര്‍ക്കാരിനോ സിബിഐ ഡയറക്ടറെ ചുമതലയില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികാരമില്ല. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. റഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന്റെ പേരിലാണ് അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News