• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുത്തലാഖ് ബില്‍; സ്ത്രീകളുടെ അവകാശങ്ങളും നീതിയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര നിയമ മന്ത്രി

By shahina tn    December 27, 2018   
triplle-talaq

ദില്ലി: മുത്തലാഖ് ബില്‍ മുന്നോട്ട് വെക്കുന്നത് സ്ത്രീകളുടെ അവകാശവും നീതിയുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് ബില്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ബില്ലിനെ ന്യായീകരിച്ചുകൊണ്ട് നിയമ മന്ത്രി പ്രസ്താവന ഇറക്കിയത്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ്, എഐഎംഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബില്‍ രാഷ്ട്രീയപരമായി ഉയര്‍ന്നതാണെന്ന് ആര്‍എസ്പി എംപി പ്രേമചന്ദ്രനും ആരോപിച്ചു.

മുത്തലാഖ് ബില്‍ മുസ്ലിം പുരുഷന്മാര്‍ക്കെതിരായുള്ളതാണെന്നും മതപരമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടരുതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയത്. സ്ത്രീകളുടെ മാന്യതയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് പാര്‍ലമെന്റ് നിലകൊള്ളുന്നത്. നിലവില്‍ 22 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ എന്ത് കൊണ്ട് ഇന്ത്യയെപ്പോലൊരു മാതേതര രാജ്യത്തിന് സാധിക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News