• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പ്; ഹാക്കര്‍ക്കെതിരെ പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web Desk    January 23, 2019   
ec-knq

ദില്ലി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസില്‍ പരാതി നല്‍കി. ഹാക്കര്‍ക്കെതിരെ കേസെടുക്കുകയും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്.

ലണ്ടനില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ഇവിഎം നിര്‍മാണത്തില്‍ പങ്കാളിയായ അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍. യുഎസ് സൈബര്‍ വിദഗ്ദന്‍ സൈദ് ഷുജയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വോട്ടിങ് യന്ത്രങ്ങള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് വെളിപ്പെടുത്താനായിരുന്നു പത്രസമ്മേളനം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നുവെന്ന് ഇവര്‍ പറയുന്നു.

മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടേയും ഗൗരി ലങ്കേഷിന്റേയും കൊലപാതകത്തിനു പിന്നില്‍ വോട്ടിംഗ് യന്ത്ര ക്രമക്കേടുമായി ബന്ധമുണ്ടെന്നും ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഗേപിനാഥ് മുണ്ടെയുടെ മരണം സുപ്രീംകോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടെ രംഗത്തെത്തിയിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News