• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
04:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റെയില്‍വേ മന്ത്രി പുറത്തുവിട്ട ട്രെയിനിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയതായി കോണ്‍ഗ്രസ്‌

By Web Desk    February 11, 2019   
railway

ദില്ലി: റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ വീഡിയോ ദൃശ്യത്തില്‍ കൃത്രിമം കാണിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. മെയ്ക് ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ എന്ന തലക്കെട്ടോടെ വന്ദേഭാരത് എക്‌സ്പ്രസിന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് മന്ത്രി പങ്കുവെച്ചത്.

ഇതൊരു പക്ഷിയാണെന്നും വിമാനമാണെന്നും മന്ത്രി ട്വിറ്ററില്‍ പറയുന്നു. എന്നാല്‍ മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്ന് അല്‍പ നേരത്തിനകം തന്നെ വീഡിയോയില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മന്ത്രി ട്വീറ്റ് ചെയ്ത 13 സെക്കന്‍ഡ്ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍ വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നും ഇത് പെട്ടെന്ന് മനസിലാക്കന്‍ കഴിയുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റെയില്‍വേ മന്ത്രി കള്ളം പറയുകയാണെന്നും ബിജെപി എത്രത്തോളം തരംതാഴ്ന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും  വന്ദേഭാരത് അല്ല ശതാബ്ദി എക്‌സ്പ്രസ് പോലും ഈ ഫ്രെയിം സ്പീഡില്‍ വീഡിയോയാക്കിയാല്‍ ഇതിലും വേഗത്തില്‍ സഞ്ചരിക്കുമെന്നും ട്വീറ്ററിലുടെ മറുപടി നല്‍കി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News