• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗോസംരക്ഷണം പാളിപ്പോയി; മോദിക്ക് വോട്ടില്ലെന്ന് യുപിയിലെ കര്‍ഷകര്‍

By Web Desk    February 7, 2019   
modi

ലക്‌നൗ: ഗോസംരക്ഷണ പദ്ധതികള്‍ നടപ്പാക്കിയത് ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുകയാണ്. ഗോസംരക്ഷണ പദ്ധതികള്‍ നടപ്പാക്കിയതുമൂലം പശുക്കളെ വിറ്റഴിക്കാനാവാത്ത സാഹചര്യത്തിലാണ് ആളുകള്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഉറക്കമൊഴിച്ച് തങ്ങളുടെ കൃഷിയിടത്തിന് രാത്രി മുഴുവന്‍ കാവല്‍ കിടക്കുകയാണിപ്പോള്‍.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ വലിയ പ്രതിസന്ധിയിലാണിവര്‍. ഈ സാഹചര്യത്തിലാണ് മോദിക്ക് വോട്ടു ചെയ്യണമോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് കര്‍ഷകര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ മഹാബാന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഗ്രാമങ്ങളിലെ അമ്പതില്‍പരം കര്‍ഷകരാണ് നിലപാട് വ്യക്തമാക്കിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് പ്രായമായ പശുക്കളെ വില്‍ക്കാന്‍ പാടില്ലെന്ന നിയമം വന്നത്. ഗോസംരക്ഷക പ്രവര്‍ത്തകരെ ഭയന്ന് കച്ചവടത്തിനും ആരും മുതിരാറായി. ഇതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

കാര്‍ഷിക മേഖലയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് ഇവരെ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതും. എന്നാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷകരെ എന്‍ഡിഎയിലേക്ക് അടുപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തി വരുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News