• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപിയില്‍ ജനാധിപത്യത്തിന്റെ ചെറുകണികപോലുമില്ല’; ശോഭാ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്ന് ബിജെപി നേതാക്കള്‍ സിപിഐഎമ്മിലേക്ക്; പാര്‍ട്ടി വിട്ടത് സംസ്ഥാന സമിതിയഗം ഉള്‍പ്പെടെയുള്ള നേതാക്കള്‍

By shahina tn    December 21, 2018   
BJP

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്ന് ബിജെപി നേതാക്കള്‍ സിപിഐഎമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണ കുമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. ശബരിമലയ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന സമിതിയിലും ഭാരവാഹികള്‍ക്കിടയിലുമൊക്കെ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ രാജി.

ബിജെപി അംഗത്വം രാജിവെച്ച അവര്‍ സിപിഐഎമ്മില്‍ ചേരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിലും മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ നേതൃത്വത്തിന് നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാനസമിതിയംഗംങ്ങള്‍ തന്നെ നേതാക്കള്‍ക്കെതിരെ പ്രതിഷേധമുന്നയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ വെള്ളനാട് എസ് കൃഷ്ണകുമാര്‍ അടക്കമുള്ള ബിജെപി സംസ്ഥാന സമിതി നേതാക്കള്‍ ബിജെപി അംഗത്വം രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.

ഇതിനു കാരണമായി പല കാരണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയില്‍ ജനാധിപത്യത്തിന്റെ കണിക പോലും തങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമര പരിപാടികളാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആഹ്വാനം ചെയ്യുന്നത്. വിഷയമുണ്ടായി ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സമിതിയോഗം വിളിച്ചുകൂട്ടി സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുന്നതിനുള്ള ഒരു ഇടപെടല്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടായില്ല. മറിച്ച് സമൂഹത്തില്‍ കലാപന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ എരിവ് പകരുന്ന സമീപമനമാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ള നേതാക്കളെപ്പോലും ഇത്തരം യോഗങ്ങളില്‍ അടുപ്പിക്കാനോ സംസാരിക്കാനോ നേതാക്കള്‍ തയ്യാറായില്ല. സമൂഹത്തില്‍ വിശ്വാസികളും അവിശ്വാസികളുമെന്ന രണ്ട് ചേരികളുണ്ടാക്കി കലാപന്തരീക്ഷം സൃഷ്ടിച്ചു. ഇക്കാരണങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതിയംഗം അടക്കമുള്ള നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. ഇതില്‍ പലരും കഴിഞ്ഞ ദിവസം വരെ ബിജെപി യോഗങ്ങളിലും ശോഭാ സുരേന്ദ്രന്റെ സമരപ്പന്തലിലും സജീവമായി പങ്കെടുത്തിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ബിജെപിയുടെ സമരപന്തലില്‍ നിന്നും കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങളില്‍ നിന്നും വിമുക്തിനേടി ഞങ്ങള്‍ പുരോഗമന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സഹായിക്കാനും സാധിക്കുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതിനാല്‍ ഞങ്ങള്‍ സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നുമാണ് ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാറും മുന്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റിയംഗവും നിലവില്‍ ബിജെപി നേതാവുമായ ഉഴമലയ്ക്കല്‍ ജയകുമാറും അടങ്ങിയ ബിജെപി നേതാക്കള്‍ പാര്‍ട്ടി മാറ്റത്തെക്കുറിച്ച് പ്രതികരിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News