• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'മോദിയെക്കൊണ്ട് സാദ്ധ്യമാകും' ബി.ജെ.പിയുടെ മുദ്രാവാക്യം പുറത്തുവിട്ടു

By Web Desk    March 15, 2019   
bjp

ന്യൂഡല്‍ഹി: ബി.ജെ.പി ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന മുദ്രാവാക്യം പുറത്തുവിട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 'മോദിയെക്കൊണ്ട് സാദ്ധ്യമാകും' എന്ന മുദ്രാവാക്ക്യമുയര്‍ത്തിയാവും ഇനി ബിജെപി വോട്ട് തേടുക.

ഭരണത്തിലെത്തിയ അന്നുമുതല്‍ മോദി തന്റെ പ്രവര്‍ത്തികളോടുള്ള ആത്മാര്‍ത്ഥതയും ഉത്സാഹവും തെളിയിച്ചതാണ്. മറ്റാര്‍ക്കും സാധിക്കാതിരുന്ന പലതും അദ്ദേഹത്തെ കൊണ്ട് സാധിച്ചിട്ടുണ്ട്. വിദേശനയം, സാമ്ബത്തിക തുടങ്ങി തന്ത്രപ്രധാന വിഷയങ്ങളില്‍ മോദി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. സങ്കീര്‍ണമായ വിഷയങ്ങളില്‍ പോലും അതിവേഗം തീരുമാനങ്ങള്‍ കൈക്കൊണ്ടത് പ്രധാനമന്ത്രിയുടെ വ്യക്തതയും നിശ്ചയദാര്‍ഢ്യവും കൊണ്ടാണെന്ന് ജെയ്റ്റ്ലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോദി ഭരണത്തിലുണ്ടായ രാജ്യത്തിന്റെ കുതിപ്പ് തന്നെയാണ് ബി.ജെ.പിയെ ഇത്തരത്തിലൊരു മുദ്രാവാക്യം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു ജെയ്റ്റ്ലിയുടെ പോസ്റ്റ്. ലോകസമ്ബദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ കുതിപ്പ് ദ്രുതഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ മുദ്രാവാക്യം പുറത്തു വന്നതോടെ അതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനും, പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മറച്ചുവയ്ക്കാനും, ജനങ്ങളില്‍ നിന്ന് സാമ്ബത്തിക വിവരങ്ങള്‍ ഒളിപ്പിക്കാനും മോദിയെ കൊണ്ട് സാദ്ധ്യമാകും. എട്ട് കോടി തൊഴില്‍ രഹിതരെ സൃഷ്ടിക്കാനും, കര്‍ഷകരെ ദുരിതത്തിലാഴ്ത്താനും മോദിയെക്കൊണ്ട് സാദ്ധ്യമാകും എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ഈ കണക്കുകള്‍ അവസാനിക്കുന്നില്ലെന്നും ഇത് ആര്‍.എസ്.എസിന്റെ സ്ഥിരം പരിപാടിയാണെന്നും, മെയ് 23ന് ബി.ജെ.പിയുടെ മുടന്തന്‍ നയങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ജാ പറഞ്ഞു

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News