• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

By Web Desk    March 19, 2019   

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്താന്‍ വെടിവെപ്പ് നടത്തി. വെടിവെപ്പില് ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ സുന്ദര്‍ബാനി മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക് സൈന്യം വെടിവെയ്പ്പും മോട്ടോര്‍ഷെല്‍ അക്രമണവും നടത്തിയത്. അക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് പാക് സൈന്യം കാരാര്‍ ലംഘനം നടത്തികൊണ്ട് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ 7.30 ഓടെ വെടിവെപ്പ് പാകിസ്താന്‍ നിര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീരിന്റെ വിവിധ മേഖലകളില്‍ പാകിസ്താന്റെ വെടിവെപ്പുണ്ടായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News